Tuesday, April 3, 2018

ഇടവഴികൾ

പുല്ലുതേടി വയലിലേക്ക് പൈക്കൾ പോയിരുന്ന ....
മഴക്കാലത്ത് തൊടുകളാകുന്ന ..
നട്ടുച്ചക്കുകൂടി കുളിർമപകരുന്ന..
കുശലവും സ്നേഹാന്വേഷണവും കൈമാറി നീങ്ങിയ ..
ഇടവഴിയുടെ ഓർമ്മ......

Friday, March 30, 2018

****പ്രതിഷേധിക്കുക ****

കേഴുക പ്രിയ കാടെ..

നിന്റെ ആണ്മക്കളുടെ കഴുത്തിന്
അവർ ചങ്ങല തീർക്കും ..
അടിമകളാക്കും ,കൊന്നുതിന്നും ..

നിന്റെ പെണ്മക്കളുടെ മാനം കവർന്നെടുക്കും
പെറ്റുകൂട്ടിയ പൈതങ്ങൾക്കു അന്നം തേടി
അവർ ആത്മാഹൂതി ചെയ്യും .

തേനും മരങ്ങളും കച്ചവടം ചെയ്യും
നിന്റെ സ്വച്ഛതയെ വേട്ടപ്പട്ടികളും വെടിയൊച്ചകളും
ശബ്ദമുഖരിതമാക്കും ...

കിളികളെ നിശ്ശബ്ദരാക്കും
മാനുകളുടെയും പാമ്പുകളുടെയും കണ്ണുകൾക്ക്
അവർ ഭയം നൽകും ..

നിന്റെ വസന്തങ്ങൾ പൂക്കളെ തിരഞ്ഞു മടങ്ങിപ്പോകും
കൊമ്പില്ലാത്ത കരികളുടേയും , തൊലിയുരിഞ്ഞുപേക്ഷിച്ച
പുലികളുടെയും ശവങ്ങൾ ..
നിന്റെ ആറുകളെ മലിനമാക്കും , അവയുടെ വേഗം നഷ്ടമാക്കും.

മരക്കുറ്റികൾ വീണ്ടും തളിർക്കാൻ മടിക്കും .

നിനക്ക് നിന്റെ ആത്മാവ് കളഞ്ഞു പോകും.

പുറകോട്ട് പിൻവാങ്ങുംതോറും
നഗരം നിന്നെ കാർന്നു കാർന്നു തിന്നും ...

അതിനു മുൻപ് .. പ്രതിഷേധിക്കുക ...

ഒരു പേമാരിയായോ , കൊടുങ്കാറ്റായോ , ഭൂമികുലുക്കമായോ
പ്രതിഷേധിക്കുക...

Thursday, March 29, 2018

ഇലകൾ

ഇലകൾ ചിലത്...
മരത്തിന്റെ ചേതനയെ പ്രണയിച്ചവരാണ്.
ഒരു ഗ്രീഷ്മത്തിൽ ഞെട്ടറ്റ്..
കാലടികളിൽ,പുനർജനികാത്ത് അവ പട്ടുകിടക്കും.
പിന്നെ , വർഷ കണങ്ങളിൽ തൊട്ടുണർന്ന് കുതിർന്ന്
മണ്ണിൽ അലിഞ്ഞു ചേരും.
വേർപാടിന്റെ തപ്താശ്രുക്കൾ തേടി
ദിശതെറ്റിയലഞ്ഞ വേരുകളുടെ കവാടങ്ങളിൽ
കൈകൂപ്പിനിന്നവർ സായൂജ്യമടയും.

ആത്മാവിനോടാവർ മന്ത്രിക്കും ..

കാലാതിവർത്തിയായി നിന്നെ പ്രണയിക്കാൻ
സിരകളിലൂടെപടർന്ന് ശിഖരങ്ങളിൽ ഞാൻ തളിർക്കാറായി...

Monday, February 19, 2018

ഹൃദയം നഷ്ടപ്പെടാത്തവർ



വയറെരിഞ്ഞിട്ടല്ല ...
ചൂണ്ടയിൽ നീ കൊരുത്തെറിഞ്ഞ പ്രാണന്റെ-
പിടപ്പ് , മനം നുറുക്കിയപ്പോഴാണ്
മൃതിയെന്നറിഞ്ഞിട്ടും ഞാൻ ചാടി കടിച്ചത് ..

മൃത്യു




രാത്രിയിൽ എന്റെ ചില്ലുജാലകത്തിനപ്പുറത്ത്
അവന്റെ വിളറിയ മുഖം കണ്ടു.

ഹായ് , മൃത്യു . എന്താ ഇവിടെ ?

കൊണ്ട് പോകാൻ വന്നതാണ് .

അതിനു ... ഞാൻ തുടങ്ങിവച്ചതൊന്നും  പൂർത്തിയായില്ലല്ലോ?

നിന്റെ കർമ്മങ്ങൾ മുക്തിയടയാതെ കിടക്കട്ടെ .

നിന്നെ പൂർണ്ണതയിലേക്കാനയിക്കാനാണ് ഞാൻ വന്നത് ....

Saturday, February 17, 2018

മടക്കം

നിന്നിലേക്കിനി എത്രയോദൂരങ്ങൾ ബാക്കിയാണ് ..
മരുഭൂമിയുടെയും , മണൽക്കാറ്റിന്റെയും , വിയർപ്പുമണങ്ങളുടെയും,
മനുഷ്യരുടെയും ദൂരങ്ങൾ കടന്നാൽ ..
പിന്നെയും ഒരു കടൽദൂരം ബാക്കിയാണ് .

വേട്ടവളേ പിന്നിൽവിട്ട് വെളുത്തകാറിന്റെ വാതിൽ അടച്ച് 

ഓടിയകന്നതാണ് ..തിരിഞ്ഞുനോക്കിയില്ല .
പിൻവിളികൾ, അവ ഗദ്‌ഗധ കണ്ഠങ്ങളിൽ കുരുങ്ങികിടപ്പുണ്ടെന്നറിയാം 
കണ്ടിട്ടും കണ്ടില്ലെന്നുനടിച്ചതാണ്.
ബന്ധനങ്ങളുടെ ചങ്ങലക്കൊളുത്തുകൾ പുറകോട്ട് വലിക്കും മുൻപ് പറക്കണം വിജയിച്ചു തിരിച്ചുവരണം ..

എന്നിട്ടും അശക്തനാകുന്നതെന്താണ് ?

നീതന്ന ഇന്നലെകൾ അവിടത്തന്നെ കിടപ്പാണ് 
രാത്രികളിൽ നിന്റെ ശൂന്യത ഓരത്ത് പുതപ്പിനടിയിൽ ചുരുണ്ടുകിടക്കുന്നു .
എന്നെപ്പൊതിയുന്ന ഏതു കാറ്റിലാണ് നിന്റെ നിശ്വാസങ്ങൾ ഉള്ളത് ?
നിന്റെ നെഞ്ചുരുക്കങ്ങൾ, വീണുചിതറിയ പ്രാർത്ഥനകൾ 
നീപൊഴിക്കുന്ന കണ്ണുനീർത്തുള്ളികൾ വീണതിവിടെയാണ് . എന്റെ ഹൃദയത്തിൽ ..
അവ വീണുപൊള്ളി ആഴത്തിലുള്ള മുറിവുകൾവീണിരിക്കുന്നു .
ചോദ്യങ്ങൾക്കുത്തരമില്ലാതെ ഞാൻ വിഡ്ഢിച്ചിരി ചിരിച്ചു .
ഉള്ളിൽ വിലപിച്ചു , കണ്ണുനീർ പുറകോട്ടൊഴുക്കി നിശബ്ദനായി മാപ്പിരന്നു .
അറിയൂ ..ഒരു മടക്കം എന്നെ മാടിവിളിക്കുന്നുണ്ട് 
കാണാമാറാപ്പുകൾ പിന്നിലുപേക്ഷിക്കണം .
പാതയിലൂടെ കാളവണ്ടിയോട്ടണം 
നിന്നിലേക്കുള്ള ദൂരം താണ്ടണം ....
അവിടെ 
പോരാട്ടത്തിൽ കൂടപ്പിറപ്പിന് കൈതാങ്ങാകണം , ഊർജമേകണം 
തോളോടുചേർന്നു പൊരുതണം.
തളരുമ്പോൾ ,അമ്മമടിത്തട്ടിൽ അഭയം തേടണം .
അച്ഛന്റെ കരൾ വേവുകൾക്കുമേൽ ഒരു വർഷമായി പൊഴിയണം .
നിന്റെ പ്രണയത്തണുപ്പിലേക് ഊളിയിട്ടിറങ്ങണം 
അതിന്റെ തീരത്തു മിഴികൾപൂട്ടി നിന്നീടണം 


ആത്മനിർവൃതിയടയണം....

Small Things



I hate the red signals on my way,
Which could resist my flawless ride.

I hate the speed humps too..
Sometimes the fall from my nap to the reality is too deep.

I hate the guy who text me while my favorite song a playing repeatedly.
I hate the stranger who comes and sit next to me ,
While to whole vehicle is empty.
It even get worst if they start to strike up a conversation.

I feel the same distance is too short when I go to work.
And too long on the way back home.
The familiar trees and flowers on the side walk seemed vivid in the morning,
And dull ad exhausted in the evening.

Window seat could be soothing,
If there is dew drops on the glasses.
But it dry and dusty all the time.

I often get shocked, when I realize that I left my earphone in my room.
Now I may have to close my eyes and pretend  to be slept to avoid some talkative idiots.

Small things but it do really matter.
Especially when I live the place is too congested between yesterday and tomorrow..