Wednesday, August 27, 2014

ഖത്തറിലെ ആദ്യമഴ ..



സർഗാത്മകതയുടെ വിത്ത് എവിടെ മൂടിക്കിടന്നാലും സാഹചര്യത്തിന്റെ നനവ്‌ തട്ടുമ്പോൾ അത് മുളപൊട്ടും

അത് നീണ്ട തീവണ്ടിയാത്രയിൽ കണ്ട ഏതോ സുന്ദരിയുടെ നേരത്ത ഒരൊർമയൊ ..ബാല്യതിലെങ്ങൊ പറയാതെ മനസിലോളിപ്പിച്ച പ്രണയമോ നിനച്ചിരിക്കാതെ പെയ്യുന്ന മഴയോ ഒരുവനെ കവിയാക്കും .

ദോഹയിലെ ഓഫിസിലെ മടുപ്പിക്കുന്ന വേരുതെയിരിപ്പിലെപ്പോഴോ ചില്ലുവാതിലിലൂടെ പുറത്തേക്കു നോക്കിയപ്പോഴാണ് റോഡിനപ്പുറത്തെ പള്ളിയുടെ ഉയർന്ന മിനാരത്തിന് മുകളിലൂടെ ചാറ്റൽ മഴ പാറിവീഴുന്നത് കണ്ടത് ..

നീണ്ട കാലവർഷതിന്റെയും ഇടിവെട്ടി പെയ്യുന്ന തുലാവർഷതിന്റെയും നാട്ടില നിന്നും വരുന്നവന് ഈ കുഞ്ഞുമഴയൊന്നും ഒരു മഴയെ അല്ല ...

ഇവിടെ കാലാവസ്തകളെ തെമ്മിൽ കൂട്ടിയിണക്കുന്ന കന്നിപോലെയാണ് മഴ .വേനല കാലത്തുനിന്നു തണുപ്പ് കാലത്തിലേക്ക് അന്തരീക്ഷം തെന്നിവീഴുന്നതിന്റെ വരവറിയിക്കുന്നത് മഴയാണ് ..

മഴയുടെ എതു രൂപമായാലും അതിനെ സ്നേഹിക്കുന്നവനാണ് ഞാൻ. കെടുതികളുടെയും രോകാതുരതയുടെയും വിത്തുകൾ വാരിവിതറികൊണ്ട് പെമാരിപെയ്യുംബോഴും ...പുതച്ചുമൂടി ഉറങ്ങാതെ പുറത്തെ രാത്രിമഴയെ ഞാൻ സ്നേഹിച്ചിട്ടുണ്ട് ....
ഒടുവിൽ കാലത്തിനു പിറകിലേക്ക് മഴ പിൻവാങ്ങുമ്പോൾ ഗൃഹതുരയുടെ നൊവുമത്രം ബാക്കിയാവും ..

നാട്ടിലെ നീണ്ട വിജനമായ നാട്ടുവഴികളും ...നിറഞ്ഞുനില്ക്കുന്ന ചളികുളങ്ങളും പാതക്കിരുവശത്തെ നനഞ്ഞ ശീമക്കൊന്ന മരങ്ങളും മഴയുടെ നേരത്ത തിരശീലക്കപ്പുറത്തു മറഞ്ഞു നില്ക്കുന്ന കണ്ണെത്താത്ത വയലുകളും അതിലൂടെ വെറുതെയുള്ള നടത്തവും ഒരുനിമിഷതെക്ക് മനസിലൂടെ മിന്നിമറഞ്ഞു ..

നമുക്ക് കൈകുംബിളിലൂടെ ചോർനുകൊണ്ടിരിക്കുന്ന നമ്മുടെ ഇടനേരങ്ങളും ഊണിലും ഉറക്കത്തിലും ചെർനുനിന്ന ചങ്ങാതിമാരും ..മാതാപിതാക്കളും കൂടപ്പിറപ്പുകളും ..ഈറനണിഞ്ഞ കണ്ണുകളിലൂടെ തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദം കടിച്ചമർത്തി യാത്രപറഞ്ഞ സ്വപ്നം പങ്കുവച്ച പ്രിയപ്പെട്ടവളും എല്ലാം ഈ നീണ്ട പ്രവാസത്തിനപ്പുറത്ത് .

അവരുടെ അസാനിധ്യം നല്കുന്ന ശൂന്യത വേദനാജനകമാണ് ..എങ്കിലും തിരക്ക് പിടിച്ച ഈ ടൈം ടേബിൾ ജീവിതത്തിലും ഉള്ളിൽ നിധിയോളിപ്പിക്കുന്ന മരുഭൂമി കാത്തുവച്ച ചിലതുണ്ട് ....

നൈമിഷീകതയുടെ ആയുസ്സുമാത്രമുള്ള മഴയും അകലെ ചക്രവാളത്തിൽ കാണുന്നു വലിയ സന്ധ്യാസൂര്യനും ..അതിനെല്ലാം ഉപരി ജാതിമത ഭേതമില്ലാതെ മനസുതുറന്നു സ്നേഹിക്കുകയും സൌഹൃതം പങ്കുവയ്ക്കുകയും ചെയ്യുന്ന പ്രിയസുഹൃതുക്കളും ചിലതുമാത്രം ..........


No comments:

Post a Comment