Thursday, August 28, 2014

മഴ ..

നീ എന്തിനിപ്പോൾ വന്നു ?
അനുവാദമില്ലാതെ ..
എന്റെ സ്വപ്നത്തെ ഉണർത്താൻ....

നീ കാരണം
ഉണങ്ങാനിട്ട എന്റെ യുണിഫോം നനഞ്ഞു

നീ കാരണം
മണ്ണുകൊണ്ട് തീർത്ത എന്റെ കളിവീടുടഞ്ഞു

നിന്നെ സ്വീകരിക്കാൻ ഇനി പാത്രങ്ങളില്ല
നിന്നിൽ തോണിയിറക്കാനായി ചീന്താൻ
എനിക്ക് പുസ്തകത്താളില്ല.
നിന്നെ തടയാൻ പുള്ളിക്കുടയില്ല

എങ്കിലും .. നീയെൻകുളിരാണ്
വിശപ്പിന്റെ വിളിയെ മറക്കുന്ന താരാട്ടാണ്
നരച്ച സ്വപ്നങ്ങളുടെ പച്ചവർണമാണ്
നഷ്ടകാലത്തിന്റെ നോവുന്നോരോർമയാണ്
നാളെയുടെ തിളങ്ങുന്ന പ്രതീക്ഷയാണ് .......

ഇരുളിന്റെപ്രകാശങ്ങൾ ..

ഒന്നുചെർന്ന രണ്ടുഹൃദയങ്ങൾ
പരസ്പരം ഇഴുകി അലിഞ്ഞ്
തിരിച്ചറിയാനാകാത്തവിധം ചെര്ന്നുറഞ്ഞു
അവർ അറിഞ്ഞില്ല അത് തങ്ങളുടെ ഹൃദയങ്ങൾ ആണെന്ന്
നഷ്ട്ടപെട്ട അവയവങ്ങൾ തിരഞ്ഞ്
അവനും അവളും നടന്നു
ഉറങ്ങാതെ കാത്തിരുന്നു
എന്തോ അവർ പരസ്പരം ചോദിച്ചില്ല
പക്ഷെ അവന്റെ കണ്ണുകൾ
അവളുടെ കണ്ണുകളോട് പറഞ്ഞു
നീ എന്നിലേക്ക്‌ ഒന്ന് നോക്കത്തതെന്തു
അവളുടെ വിരലുകൾ അവന്റെ വിരലുകളോട് പറഞ്ഞു
നീ എന്നെ ഒന്ന് തോടാതതെന്ത്
ആഴങ്ങളിലെ ഇരുട്ട് തങ്ങളേ പോതിയുമ്പോഴും
തമ്മിൽ കാണുമെന്നു കരുതി
ഒരു മെഴുകുതിരി പോലും അവർ തെളിയിച്ചില്ല
കേൾക്കുമെന്ന്കരുതി ആത്മാർഥമായി ഒന്ന് കരയാൻ പോലും
അവർ മടിച്ചു
പിന്നീടു കാത്തിരിപ്പിനിടയിൽ
തങ്ങളെപൂണ്ട നിഗൂഡതയെതേടൽ അവർ നിറുത്തി
സ്വപ്നങ്ങളെ നിലവറയിലിട്ടുപൂട്ടി
അർദ്ധമയക്കതിന്റെ ആലസ്യത്തിലേക്ക് വഴുതിവീഴും മുൻപ്
അവർ  അന്യോന്യം തിരിച്ചറിഞ്ഞു .....

ഓർമ്മകൾ...

ഓർമ്മകൾ എന്നും കൂട്ടുകാരാണ്
കൂട്ടുചെർന്നവർ പോയ്മറയുമ്പോൾ
കൂട്ടാവുന്നത് എന്നും ഓർമകളാണ്..
ഓർമ്മകൾ ഒരു നരച്ച പുസ്തകമാണ് ..
അതിൽ ..
പ്രണയത്തിന്റെ ഇളം റോസ് പടർന്ന പേജുകൾ
സൌഹൃദങ്ങളുടെ ഹരിതവർണം കലർന്ന ചിലത്

പിന്നെ നഷ്ടങ്ങളുടെ ഇളം മഞ്ഞ
സ്വാതന്ത്ര്യത്തിന്റെ അകാശനീല
അങ്ങനെ അങ്ങനെ .........

ചിലപ്പോൾ ഓർമ്മകൾ മഴപോലെയാണ്
ഒരു ഉന്മദിനിയെപൊലെ അലറി
ഒരു പത്തുവയസ്സുകരിയെപോലെ ചിണുങ്ങി
അമ്മയെപോലെ തഴുകി .

ഇടക്ക് ഓർമ്മകൾ വേദനയാണ്
ഉണങ്ങാത്ത മുറിവാണ്
ഇഷ്ടപെട്ടവളുടെ നഷ്ടമാണ്
അവളുടെ തണുത്ത കാതിൽ മന്ത്രിച്ച
എന്റെ പ്രണയമാണ് ....

അലിഞ്ഞ്......

പുഴയിൽ വീണ മഞ്ഞുപോലെ ...
രാത്രിയിൽ വിരിഞ്ഞ് പുലരിക്കു മുന്നേ
പൊഴിഞ്ഞ പൂവുപോലെ
തിമിർത്തു പെയ്ത് ഒഴുകി എങ്ങോ മറഞ്ഞ
മഴ പോലെ .
എന്റെ പ്രണയം ..
ഒരു മാത്ര മാത്രം ..
പിന്നീട് എന്നെന്നേക്കുമായി
അലിഞ്ഞ്.......

ഓർമ്മയിൽ ..

പിന്നിട്ട വഴികളിൽ നമുക്ക് എന്നാണ് നമ്മെ നഷ്ടമായത് ...
മിഴികളിൽ തൂങ്ങിയ നിസ്സംഗതയോടെ വരണ്ട ചുണ്ടിലെ ചിരിയുമായി
നീ പറഞ്ഞ യാത്രാമൊഴി ..
ഓർമകളുടെ ആളൊഴിഞ്ഞ നാലുകെട്ടിൽ
മാറാലമൂടിയ മൂകസ്വപ്‌നങ്ങൾ ..
എന്നും നഷ്ടപെട്ട ഗതകാല സ്മരണകളിലേക്ക്
തിരിഞ്ഞു നടക്കാൻ കൊതിക്കുന്ന പഥികന് കൂട്ട് മൌനം പെയ്യും ഏകാന്തത .
കൈമോശം വന്ന മോഹപ്പക്ഷികൾക്ക് ഇല്ലെന്നറിവായിട്ടും
കൂടോരുക്കുന്നു വെറുതെ .
നേർത്തൊരു കാറ്റിന്റെ താരാട്ടിൽ
ഇനിയും നഷ്ട്ടമാകാത്തൊരു
സ്വപ്നത്തിൻ ലഹരിയിൽ ഞാൻ ഉറങ്ങട്ടെ
വീണ്ടും ഒരുപുലരി ജനിക്കും വരെ  ..

കലാലയസ്പന്ദനം......

ഏതോ ഒരാഘോഷത്തിന്റെ 
തോരണങ്ങൾ അവശേഷിച്ച
കാമ്പസ്സിന്റെ നീണ്ട ഇടനാഴിയിൽ വച്ച്
നമുക്ക് വേർപിരിയാം ..
തൊട്ടറിഞ്ഞ സ്നേഹത്തെയും
വാചാല മൌനങ്ങളെയും
മഷിയൊഴിഞ്ഞ പേനകളെയും
എഴുതി ഉപേക്ഷിച്ച കടലാസുകളേയും
തിരിചേൽപിക്കാം... ഇവിടെ ..
ഈ കലാലയത്തിന്റെ ഹൃദയത്തിൽ.
ഒരു പിടി പൊൻപൂക്കളായ്
വറ്റാത്ത നിളയുടെ സംഗീതമായ്
കാലം കരിപടർതാത്ത
സ്മൃതി പഥങ്ങൾക്കപ്പുറത്ത്
കൂമ്പിവീഴാത്ത ഒരുപിടി
പകൽ പൂക്കളായ്
ഇവ പുനർജനിക്കും...

Wednesday, August 27, 2014

ജീവിതം

അയുസ്സിനറ്റതു നീന്തികടക്കാൻ
കാതങ്ങളേറെ ഇനിയും ബാക്കി
ഏറെമടുതൊരു ജീവിതയാത്ര
പിന്നെയും പിന്നെയും പുണർന്നുരങ്ങുന്നുഞ്ഞാൻ

എന്നും പിണങ്ങുന്ന നിദ്രാദേവി
വാണരുളീടുന്ന കല്ലമ്പലം
ചവിട്ടി തകർതുഞ്ഞാൻ പുഞ്ചിരിച്ചു

സ്നേഹസ്മിതങ്ങൾ തൻ ആത്മാക്കളെ
കുഴിവേട്ടിമൂടിയ ശവപറമ്പിൽ
ഓടിനടന്നുഞ്ഞാൻ ഭ്രന്തനെപൊൽ.
കാപട്യം തീണ്ടാത്ത മുഖം മൂടിക്കായ്‌
ഓരോ കുഴിയും ഞാൻ മന്തിനോക്കി

മജ്ജയും മാംസവും ഇഴുകിഅകന്ന
അസ്ഥികളപ്പോഴും പുഞ്ചിരിച്ചു

മണ്ണേറ്റുവാങ്ങിയ കാപട്യങ്ങൾ
ഇനിയും പിറക്കും നവജാത ശിശുക്കളായ്

കാപട്യ പുഴതൻ കല്ലോലങ്ങളിൽ
തടയുന്നു വീഴുന്നു ഒഴുകുന്നു പിന്നെയും ജീവിതം ...

വർണങ്ങൾ

മനസെന്ന മനിവീണയെ ശ്രുതിചേർത്ത് വച്ച്
കൊതിച്ച വിരലുകളെയും കാത്ത്
ഉറങ്ങികിടന്നത്
ഒരു സ്പർശനം കൊണ്ടുമാത്രം
മഴയായ് പൊഴിയുന്ന
സ്വരരാഗവർണങ്ങൾ ഹൃദയത്തിൽ ഉറഞ്ഞത്‌
ഇനിയും മീട്ടാത്ത വീണയെ
വിടരാത്ത മോഹമലരുകളായ്
കാലമേ നീ അറിയുക .
എനിക്ക് ഇനി സുഷുപ്തി ....

പുതിയകാലം

പൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷവും മഴതുള്ളികളാണ്
അവ മണ്ണിലൂടെ , മനസിലൂടെ ഹൃദയങ്ങളിലൂടെ മായാസരിത്തുകളായി
..
ഭൂതകാലത്തിന്റെ നിഘുടമായ ഗുഹാന്ധരങ്ങളിലേക്ക് ഒഴുകിമറയുന്നു..

വർത്തമാനത്തിൽ ജീവിച്ചുകൊണ്ട് ഭൂതകാലത്തിലേക്ക് ഓടിമറയാനും
ഭാവിയിലേക്ക് ചിറകടിച്ചുയരാനും മനസ് ..
അത് കവി പാടിയപോലെ മായ പ്രപഞ്ചമായ്  ,മന്ത്രികക്കുതിരയായ്
ഒരിക്കലും പിടിതരാതെ .....

ജീവിത രണാന്കണങ്ങളിൽ അഭിമന്യുവിന്റെ പകപ്പ്
മക്കൾ നഷ്ടപെട്ട അമ്മയുടെ അലമുറ
ഗുരുവിനെ എയ്തുവീഴ്ത്തി ചിരിക്കുന്ന പുതിയകാലത്തിന്റെ യുധരീതി
പടയോട്ടങ്ങൽക്കിടക്ക് മണ്ണിൽ പുതഞ്ഞ രധചക്രങ്ങൽ

അവസരം നഷ്ടമാക്കാത്ത സൂത്രശാലികൾ

ഇതിനിടയിൽ ദൈവരാജ്യം സ്വപ്നം കാണുന്ന ജീവിതങ്ങൾ
പണ്ടെങ്ങോ ഒരുപുഴയോരത്ത് നിന്ന് കേട്ട  ഗായത്രി
പവിത്രതയുടെ സഹ്യാദ്രിസനുവിൽ നിന്നും ഒഴുകി ഓർമയിൽ മറഞ്ഞ സൌപർണിക

ഇത് വേഗത്തിന്റെയും കണക്കുകൂട്ടലുകളുടെയും കാലം
അനുകരണങ്ങളുടെ വേലിയേറ്റം
നമുക്ക് നഷ്ടമായത് കുറച്ചു നല്ല ഓർമ്മകൾ ...

നഷ്ടങ്ങൾ ....

വിരിയാതെ വീണൊരു മുല്ലമോട്ട്..
ഹ്രുദയതിലെങ്ങൊ പിടക്കുന്നു
പാടാൻ മറന്നൊരു പ്രേമഗീതം
വെമ്പുന്നു വീണ്ടും മോക്ഷം തേടി
നഷ്ട വസന്തത്തിൻ വീണ്ടെടുപ്പ്
വിലക്കുന്നു വീണ്ടും മറാ വ്യവസ്ഥകൾ
കൂടൊഴിഞ്ഞ പക്ഷിയുപെക്ഷിചോരീ തൂവൽ
പറയാത്ത പ്രണയത്തിൻ തിരുശേഷിപ്പ്
അർദ്രസ്മിതങ്ങളിൽ ചാലിച്ച വർണങ്ങൾ
കാണാതൊരന്ധന്റെ ശോകഗീതം
ഏതോ ഒരെകന്തരാവിന്റെ
ശുദ്ധ ശൂന്യ നിമിഷങ്ങളിൽ
മനസ്സിൽ വിങ്ങീടുന്നു
സുഖമുള്ലോരാ നഷ്ടനൊമ്പരം .....

ഖത്തറിലെ ആദ്യമഴ ..



സർഗാത്മകതയുടെ വിത്ത് എവിടെ മൂടിക്കിടന്നാലും സാഹചര്യത്തിന്റെ നനവ്‌ തട്ടുമ്പോൾ അത് മുളപൊട്ടും

അത് നീണ്ട തീവണ്ടിയാത്രയിൽ കണ്ട ഏതോ സുന്ദരിയുടെ നേരത്ത ഒരൊർമയൊ ..ബാല്യതിലെങ്ങൊ പറയാതെ മനസിലോളിപ്പിച്ച പ്രണയമോ നിനച്ചിരിക്കാതെ പെയ്യുന്ന മഴയോ ഒരുവനെ കവിയാക്കും .

ദോഹയിലെ ഓഫിസിലെ മടുപ്പിക്കുന്ന വേരുതെയിരിപ്പിലെപ്പോഴോ ചില്ലുവാതിലിലൂടെ പുറത്തേക്കു നോക്കിയപ്പോഴാണ് റോഡിനപ്പുറത്തെ പള്ളിയുടെ ഉയർന്ന മിനാരത്തിന് മുകളിലൂടെ ചാറ്റൽ മഴ പാറിവീഴുന്നത് കണ്ടത് ..

നീണ്ട കാലവർഷതിന്റെയും ഇടിവെട്ടി പെയ്യുന്ന തുലാവർഷതിന്റെയും നാട്ടില നിന്നും വരുന്നവന് ഈ കുഞ്ഞുമഴയൊന്നും ഒരു മഴയെ അല്ല ...

ഇവിടെ കാലാവസ്തകളെ തെമ്മിൽ കൂട്ടിയിണക്കുന്ന കന്നിപോലെയാണ് മഴ .വേനല കാലത്തുനിന്നു തണുപ്പ് കാലത്തിലേക്ക് അന്തരീക്ഷം തെന്നിവീഴുന്നതിന്റെ വരവറിയിക്കുന്നത് മഴയാണ് ..

മഴയുടെ എതു രൂപമായാലും അതിനെ സ്നേഹിക്കുന്നവനാണ് ഞാൻ. കെടുതികളുടെയും രോകാതുരതയുടെയും വിത്തുകൾ വാരിവിതറികൊണ്ട് പെമാരിപെയ്യുംബോഴും ...പുതച്ചുമൂടി ഉറങ്ങാതെ പുറത്തെ രാത്രിമഴയെ ഞാൻ സ്നേഹിച്ചിട്ടുണ്ട് ....
ഒടുവിൽ കാലത്തിനു പിറകിലേക്ക് മഴ പിൻവാങ്ങുമ്പോൾ ഗൃഹതുരയുടെ നൊവുമത്രം ബാക്കിയാവും ..

നാട്ടിലെ നീണ്ട വിജനമായ നാട്ടുവഴികളും ...നിറഞ്ഞുനില്ക്കുന്ന ചളികുളങ്ങളും പാതക്കിരുവശത്തെ നനഞ്ഞ ശീമക്കൊന്ന മരങ്ങളും മഴയുടെ നേരത്ത തിരശീലക്കപ്പുറത്തു മറഞ്ഞു നില്ക്കുന്ന കണ്ണെത്താത്ത വയലുകളും അതിലൂടെ വെറുതെയുള്ള നടത്തവും ഒരുനിമിഷതെക്ക് മനസിലൂടെ മിന്നിമറഞ്ഞു ..

നമുക്ക് കൈകുംബിളിലൂടെ ചോർനുകൊണ്ടിരിക്കുന്ന നമ്മുടെ ഇടനേരങ്ങളും ഊണിലും ഉറക്കത്തിലും ചെർനുനിന്ന ചങ്ങാതിമാരും ..മാതാപിതാക്കളും കൂടപ്പിറപ്പുകളും ..ഈറനണിഞ്ഞ കണ്ണുകളിലൂടെ തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദം കടിച്ചമർത്തി യാത്രപറഞ്ഞ സ്വപ്നം പങ്കുവച്ച പ്രിയപ്പെട്ടവളും എല്ലാം ഈ നീണ്ട പ്രവാസത്തിനപ്പുറത്ത് .

അവരുടെ അസാനിധ്യം നല്കുന്ന ശൂന്യത വേദനാജനകമാണ് ..എങ്കിലും തിരക്ക് പിടിച്ച ഈ ടൈം ടേബിൾ ജീവിതത്തിലും ഉള്ളിൽ നിധിയോളിപ്പിക്കുന്ന മരുഭൂമി കാത്തുവച്ച ചിലതുണ്ട് ....

നൈമിഷീകതയുടെ ആയുസ്സുമാത്രമുള്ള മഴയും അകലെ ചക്രവാളത്തിൽ കാണുന്നു വലിയ സന്ധ്യാസൂര്യനും ..അതിനെല്ലാം ഉപരി ജാതിമത ഭേതമില്ലാതെ മനസുതുറന്നു സ്നേഹിക്കുകയും സൌഹൃതം പങ്കുവയ്ക്കുകയും ചെയ്യുന്ന പ്രിയസുഹൃതുക്കളും ചിലതുമാത്രം ..........


നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഓർമകളെയും ഭൂതകാല സ്മരണകളെയും വീണ്ടെടുക്കാൻ അക്ഷരങ്ങളും വായനയും അനിവാര്യതയാകുന്നു ...