Thursday, August 28, 2014

മഴ ..

നീ എന്തിനിപ്പോൾ വന്നു ?
അനുവാദമില്ലാതെ ..
എന്റെ സ്വപ്നത്തെ ഉണർത്താൻ....

നീ കാരണം
ഉണങ്ങാനിട്ട എന്റെ യുണിഫോം നനഞ്ഞു

നീ കാരണം
മണ്ണുകൊണ്ട് തീർത്ത എന്റെ കളിവീടുടഞ്ഞു

നിന്നെ സ്വീകരിക്കാൻ ഇനി പാത്രങ്ങളില്ല
നിന്നിൽ തോണിയിറക്കാനായി ചീന്താൻ
എനിക്ക് പുസ്തകത്താളില്ല.
നിന്നെ തടയാൻ പുള്ളിക്കുടയില്ല

എങ്കിലും .. നീയെൻകുളിരാണ്
വിശപ്പിന്റെ വിളിയെ മറക്കുന്ന താരാട്ടാണ്
നരച്ച സ്വപ്നങ്ങളുടെ പച്ചവർണമാണ്
നഷ്ടകാലത്തിന്റെ നോവുന്നോരോർമയാണ്
നാളെയുടെ തിളങ്ങുന്ന പ്രതീക്ഷയാണ് .......

ഇരുളിന്റെപ്രകാശങ്ങൾ ..

ഒന്നുചെർന്ന രണ്ടുഹൃദയങ്ങൾ
പരസ്പരം ഇഴുകി അലിഞ്ഞ്
തിരിച്ചറിയാനാകാത്തവിധം ചെര്ന്നുറഞ്ഞു
അവർ അറിഞ്ഞില്ല അത് തങ്ങളുടെ ഹൃദയങ്ങൾ ആണെന്ന്
നഷ്ട്ടപെട്ട അവയവങ്ങൾ തിരഞ്ഞ്
അവനും അവളും നടന്നു
ഉറങ്ങാതെ കാത്തിരുന്നു
എന്തോ അവർ പരസ്പരം ചോദിച്ചില്ല
പക്ഷെ അവന്റെ കണ്ണുകൾ
അവളുടെ കണ്ണുകളോട് പറഞ്ഞു
നീ എന്നിലേക്ക്‌ ഒന്ന് നോക്കത്തതെന്തു
അവളുടെ വിരലുകൾ അവന്റെ വിരലുകളോട് പറഞ്ഞു
നീ എന്നെ ഒന്ന് തോടാതതെന്ത്
ആഴങ്ങളിലെ ഇരുട്ട് തങ്ങളേ പോതിയുമ്പോഴും
തമ്മിൽ കാണുമെന്നു കരുതി
ഒരു മെഴുകുതിരി പോലും അവർ തെളിയിച്ചില്ല
കേൾക്കുമെന്ന്കരുതി ആത്മാർഥമായി ഒന്ന് കരയാൻ പോലും
അവർ മടിച്ചു
പിന്നീടു കാത്തിരിപ്പിനിടയിൽ
തങ്ങളെപൂണ്ട നിഗൂഡതയെതേടൽ അവർ നിറുത്തി
സ്വപ്നങ്ങളെ നിലവറയിലിട്ടുപൂട്ടി
അർദ്ധമയക്കതിന്റെ ആലസ്യത്തിലേക്ക് വഴുതിവീഴും മുൻപ്
അവർ  അന്യോന്യം തിരിച്ചറിഞ്ഞു .....

ഓർമ്മകൾ...

ഓർമ്മകൾ എന്നും കൂട്ടുകാരാണ്
കൂട്ടുചെർന്നവർ പോയ്മറയുമ്പോൾ
കൂട്ടാവുന്നത് എന്നും ഓർമകളാണ്..
ഓർമ്മകൾ ഒരു നരച്ച പുസ്തകമാണ് ..
അതിൽ ..
പ്രണയത്തിന്റെ ഇളം റോസ് പടർന്ന പേജുകൾ
സൌഹൃദങ്ങളുടെ ഹരിതവർണം കലർന്ന ചിലത്

പിന്നെ നഷ്ടങ്ങളുടെ ഇളം മഞ്ഞ
സ്വാതന്ത്ര്യത്തിന്റെ അകാശനീല
അങ്ങനെ അങ്ങനെ .........

ചിലപ്പോൾ ഓർമ്മകൾ മഴപോലെയാണ്
ഒരു ഉന്മദിനിയെപൊലെ അലറി
ഒരു പത്തുവയസ്സുകരിയെപോലെ ചിണുങ്ങി
അമ്മയെപോലെ തഴുകി .

ഇടക്ക് ഓർമ്മകൾ വേദനയാണ്
ഉണങ്ങാത്ത മുറിവാണ്
ഇഷ്ടപെട്ടവളുടെ നഷ്ടമാണ്
അവളുടെ തണുത്ത കാതിൽ മന്ത്രിച്ച
എന്റെ പ്രണയമാണ് ....

അലിഞ്ഞ്......

പുഴയിൽ വീണ മഞ്ഞുപോലെ ...
രാത്രിയിൽ വിരിഞ്ഞ് പുലരിക്കു മുന്നേ
പൊഴിഞ്ഞ പൂവുപോലെ
തിമിർത്തു പെയ്ത് ഒഴുകി എങ്ങോ മറഞ്ഞ
മഴ പോലെ .
എന്റെ പ്രണയം ..
ഒരു മാത്ര മാത്രം ..
പിന്നീട് എന്നെന്നേക്കുമായി
അലിഞ്ഞ്.......

ഓർമ്മയിൽ ..

പിന്നിട്ട വഴികളിൽ നമുക്ക് എന്നാണ് നമ്മെ നഷ്ടമായത് ...
മിഴികളിൽ തൂങ്ങിയ നിസ്സംഗതയോടെ വരണ്ട ചുണ്ടിലെ ചിരിയുമായി
നീ പറഞ്ഞ യാത്രാമൊഴി ..
ഓർമകളുടെ ആളൊഴിഞ്ഞ നാലുകെട്ടിൽ
മാറാലമൂടിയ മൂകസ്വപ്‌നങ്ങൾ ..
എന്നും നഷ്ടപെട്ട ഗതകാല സ്മരണകളിലേക്ക്
തിരിഞ്ഞു നടക്കാൻ കൊതിക്കുന്ന പഥികന് കൂട്ട് മൌനം പെയ്യും ഏകാന്തത .
കൈമോശം വന്ന മോഹപ്പക്ഷികൾക്ക് ഇല്ലെന്നറിവായിട്ടും
കൂടോരുക്കുന്നു വെറുതെ .
നേർത്തൊരു കാറ്റിന്റെ താരാട്ടിൽ
ഇനിയും നഷ്ട്ടമാകാത്തൊരു
സ്വപ്നത്തിൻ ലഹരിയിൽ ഞാൻ ഉറങ്ങട്ടെ
വീണ്ടും ഒരുപുലരി ജനിക്കും വരെ  ..

കലാലയസ്പന്ദനം......

ഏതോ ഒരാഘോഷത്തിന്റെ 
തോരണങ്ങൾ അവശേഷിച്ച
കാമ്പസ്സിന്റെ നീണ്ട ഇടനാഴിയിൽ വച്ച്
നമുക്ക് വേർപിരിയാം ..
തൊട്ടറിഞ്ഞ സ്നേഹത്തെയും
വാചാല മൌനങ്ങളെയും
മഷിയൊഴിഞ്ഞ പേനകളെയും
എഴുതി ഉപേക്ഷിച്ച കടലാസുകളേയും
തിരിചേൽപിക്കാം... ഇവിടെ ..
ഈ കലാലയത്തിന്റെ ഹൃദയത്തിൽ.
ഒരു പിടി പൊൻപൂക്കളായ്
വറ്റാത്ത നിളയുടെ സംഗീതമായ്
കാലം കരിപടർതാത്ത
സ്മൃതി പഥങ്ങൾക്കപ്പുറത്ത്
കൂമ്പിവീഴാത്ത ഒരുപിടി
പകൽ പൂക്കളായ്
ഇവ പുനർജനിക്കും...

Wednesday, August 27, 2014

ജീവിതം

അയുസ്സിനറ്റതു നീന്തികടക്കാൻ
കാതങ്ങളേറെ ഇനിയും ബാക്കി
ഏറെമടുതൊരു ജീവിതയാത്ര
പിന്നെയും പിന്നെയും പുണർന്നുരങ്ങുന്നുഞ്ഞാൻ

എന്നും പിണങ്ങുന്ന നിദ്രാദേവി
വാണരുളീടുന്ന കല്ലമ്പലം
ചവിട്ടി തകർതുഞ്ഞാൻ പുഞ്ചിരിച്ചു

സ്നേഹസ്മിതങ്ങൾ തൻ ആത്മാക്കളെ
കുഴിവേട്ടിമൂടിയ ശവപറമ്പിൽ
ഓടിനടന്നുഞ്ഞാൻ ഭ്രന്തനെപൊൽ.
കാപട്യം തീണ്ടാത്ത മുഖം മൂടിക്കായ്‌
ഓരോ കുഴിയും ഞാൻ മന്തിനോക്കി

മജ്ജയും മാംസവും ഇഴുകിഅകന്ന
അസ്ഥികളപ്പോഴും പുഞ്ചിരിച്ചു

മണ്ണേറ്റുവാങ്ങിയ കാപട്യങ്ങൾ
ഇനിയും പിറക്കും നവജാത ശിശുക്കളായ്

കാപട്യ പുഴതൻ കല്ലോലങ്ങളിൽ
തടയുന്നു വീഴുന്നു ഒഴുകുന്നു പിന്നെയും ജീവിതം ...