പലപ്പോഴും തനിച്ചാവുംബോഴാണ് നമുക്ക് നമ്മളോട് സംവദിക്കാൻ കഴിയുന്നത് . മുഖം മൂടികൾ ഇല്ലാതെ സ്വയം ഒരു അനാവരണം ചെയ്യൽ . ഏകാന്തതയിൽ നഷ്ടകാലത്തിന്റെ തീവ്രസ്മരണകളും ജീവിതത്തിന്റെ കിതപ്പുകളിൽ നഷ്ടമായ ഇഷ്ടങ്ങളും ഓടിവരും ..ഞാൻ ഞാനവുന്ന നിമിഷങ്ങളിൽ അക്ഷരങ്ങളാക്കാൻ ശ്രമിച്ച എന്റെ സ്വപ്നങ്ങളും വിചാരങ്ങളും ...
Wednesday, January 13, 2016
പ്രവാസം ....
അകലാൻ ശ്രമിക്കുംതോറും വശ്യമായി ചിരിച്ച് തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു അഭിസാരികയാണ് പ്രവാസം .അവൾക്കു വേണ്ടത് നിന്റെ യൗവ്വനം ...
ഓർത്തിരിക്കേണ്ട ചിലത് ...
മറവി എന്ന അന്ധകാരത്തോടുള്ള മനസിന്റെ ചെറുത്തുനിൽപ്പാണ് ഓർമ്മകൾ ...വ്യവസ്ഥിതി മറക്കണം എന്ന് അജ്ഞ്ഞപിക്കുന്നത് ഓർത്തുകൊണ്ടിരിക്കുന്നതാണ് വിപ്ലവം ...
കണ്ണിനു നഷ്ട്ടമായത് ..
കണ്ണുകളെ കമ്പ്യുട്ടെരിനെകൊണ്ട് കെട്ടിച്ചത് അവൾക്കു നാട്ടുപച്ചയോടു പ്രണയം ഉണ്ടെന്നരിഞ്ഞിട്ടു തന്നെയാണ്
Saturday, September 13, 2014
Thursday, August 28, 2014
മഴ ..
നീ എന്തിനിപ്പോൾ വന്നു ?
അനുവാദമില്ലാതെ ..
എന്റെ സ്വപ്നത്തെ ഉണർത്താൻ....
നീ കാരണം
ഉണങ്ങാനിട്ട എന്റെ യുണിഫോം നനഞ്ഞു
നീ കാരണം
മണ്ണുകൊണ്ട് തീർത്ത എന്റെ കളിവീടുടഞ്ഞു
നിന്നെ സ്വീകരിക്കാൻ ഇനി പാത്രങ്ങളില്ല
നിന്നിൽ തോണിയിറക്കാനായി ചീന്താൻ
എനിക്ക് പുസ്തകത്താളില്ല.
നിന്നെ തടയാൻ പുള്ളിക്കുടയില്ല
എങ്കിലും .. നീയെൻകുളിരാണ്
വിശപ്പിന്റെ വിളിയെ മറക്കുന്ന താരാട്ടാണ്
നരച്ച സ്വപ്നങ്ങളുടെ പച്ചവർണമാണ്
നഷ്ടകാലത്തിന്റെ നോവുന്നോരോർമയാണ്
നാളെയുടെ തിളങ്ങുന്ന പ്രതീക്ഷയാണ് .......
അനുവാദമില്ലാതെ ..
എന്റെ സ്വപ്നത്തെ ഉണർത്താൻ....
നീ കാരണം
ഉണങ്ങാനിട്ട എന്റെ യുണിഫോം നനഞ്ഞു
നീ കാരണം
മണ്ണുകൊണ്ട് തീർത്ത എന്റെ കളിവീടുടഞ്ഞു
നിന്നെ സ്വീകരിക്കാൻ ഇനി പാത്രങ്ങളില്ല
നിന്നിൽ തോണിയിറക്കാനായി ചീന്താൻ
എനിക്ക് പുസ്തകത്താളില്ല.
നിന്നെ തടയാൻ പുള്ളിക്കുടയില്ല
എങ്കിലും .. നീയെൻകുളിരാണ്
വിശപ്പിന്റെ വിളിയെ മറക്കുന്ന താരാട്ടാണ്
നരച്ച സ്വപ്നങ്ങളുടെ പച്ചവർണമാണ്
നഷ്ടകാലത്തിന്റെ നോവുന്നോരോർമയാണ്
നാളെയുടെ തിളങ്ങുന്ന പ്രതീക്ഷയാണ് .......
ഇരുളിന്റെപ്രകാശങ്ങൾ ..
ഒന്നുചെർന്ന രണ്ടുഹൃദയങ്ങൾ
പരസ്പരം ഇഴുകി അലിഞ്ഞ്
തിരിച്ചറിയാനാകാത്തവിധം ചെര്ന്നുറഞ്ഞു
അവർ അറിഞ്ഞില്ല അത് തങ്ങളുടെ ഹൃദയങ്ങൾ ആണെന്ന്
നഷ്ട്ടപെട്ട അവയവങ്ങൾ തിരഞ്ഞ്
അവനും അവളും നടന്നു
ഉറങ്ങാതെ കാത്തിരുന്നു
എന്തോ അവർ പരസ്പരം ചോദിച്ചില്ല
പക്ഷെ അവന്റെ കണ്ണുകൾ
അവളുടെ കണ്ണുകളോട് പറഞ്ഞു
നീ എന്നിലേക്ക് ഒന്ന് നോക്കത്തതെന്തു
അവളുടെ വിരലുകൾ അവന്റെ വിരലുകളോട് പറഞ്ഞു
നീ എന്നെ ഒന്ന് തോടാതതെന്ത്
ആഴങ്ങളിലെ ഇരുട്ട് തങ്ങളേ പോതിയുമ്പോഴും
തമ്മിൽ കാണുമെന്നു കരുതി
ഒരു മെഴുകുതിരി പോലും അവർ തെളിയിച്ചില്ല
കേൾക്കുമെന്ന്കരുതി ആത്മാർഥമായി ഒന്ന് കരയാൻ പോലും
അവർ മടിച്ചു
പിന്നീടു കാത്തിരിപ്പിനിടയിൽ
തങ്ങളെപൂണ്ട നിഗൂഡതയെതേടൽ അവർ നിറുത്തി
സ്വപ്നങ്ങളെ നിലവറയിലിട്ടുപൂട്ടി
അർദ്ധമയക്കതിന്റെ ആലസ്യത്തിലേക്ക് വഴുതിവീഴും മുൻപ്
അവർ അന്യോന്യം തിരിച്ചറിഞ്ഞു .....
പരസ്പരം ഇഴുകി അലിഞ്ഞ്
തിരിച്ചറിയാനാകാത്തവിധം ചെര്ന്നുറഞ്ഞു
അവർ അറിഞ്ഞില്ല അത് തങ്ങളുടെ ഹൃദയങ്ങൾ ആണെന്ന്
നഷ്ട്ടപെട്ട അവയവങ്ങൾ തിരഞ്ഞ്
അവനും അവളും നടന്നു
ഉറങ്ങാതെ കാത്തിരുന്നു
എന്തോ അവർ പരസ്പരം ചോദിച്ചില്ല
പക്ഷെ അവന്റെ കണ്ണുകൾ
അവളുടെ കണ്ണുകളോട് പറഞ്ഞു
നീ എന്നിലേക്ക് ഒന്ന് നോക്കത്തതെന്തു
അവളുടെ വിരലുകൾ അവന്റെ വിരലുകളോട് പറഞ്ഞു
നീ എന്നെ ഒന്ന് തോടാതതെന്ത്
ആഴങ്ങളിലെ ഇരുട്ട് തങ്ങളേ പോതിയുമ്പോഴും
തമ്മിൽ കാണുമെന്നു കരുതി
ഒരു മെഴുകുതിരി പോലും അവർ തെളിയിച്ചില്ല
കേൾക്കുമെന്ന്കരുതി ആത്മാർഥമായി ഒന്ന് കരയാൻ പോലും
അവർ മടിച്ചു
പിന്നീടു കാത്തിരിപ്പിനിടയിൽ
തങ്ങളെപൂണ്ട നിഗൂഡതയെതേടൽ അവർ നിറുത്തി
സ്വപ്നങ്ങളെ നിലവറയിലിട്ടുപൂട്ടി
അർദ്ധമയക്കതിന്റെ ആലസ്യത്തിലേക്ക് വഴുതിവീഴും മുൻപ്
അവർ അന്യോന്യം തിരിച്ചറിഞ്ഞു .....
ഓർമ്മകൾ...
ഓർമ്മകൾ എന്നും കൂട്ടുകാരാണ്
കൂട്ടുചെർന്നവർ പോയ്മറയുമ്പോൾ
കൂട്ടാവുന്നത് എന്നും ഓർമകളാണ്..
ഓർമ്മകൾ ഒരു നരച്ച പുസ്തകമാണ് ..
അതിൽ ..
പ്രണയത്തിന്റെ ഇളം റോസ് പടർന്ന പേജുകൾ
സൌഹൃദങ്ങളുടെ ഹരിതവർണം കലർന്ന ചിലത്
പിന്നെ നഷ്ടങ്ങളുടെ ഇളം മഞ്ഞ
സ്വാതന്ത്ര്യത്തിന്റെ അകാശനീല
അങ്ങനെ അങ്ങനെ .........
ചിലപ്പോൾ ഓർമ്മകൾ മഴപോലെയാണ്
ഒരു ഉന്മദിനിയെപൊലെ അലറി
ഒരു പത്തുവയസ്സുകരിയെപോലെ ചിണുങ്ങി
അമ്മയെപോലെ തഴുകി .
ഇടക്ക് ഓർമ്മകൾ വേദനയാണ്
ഉണങ്ങാത്ത മുറിവാണ്
ഇഷ്ടപെട്ടവളുടെ നഷ്ടമാണ്
അവളുടെ തണുത്ത കാതിൽ മന്ത്രിച്ച
എന്റെ പ്രണയമാണ് ....
കൂട്ടുചെർന്നവർ പോയ്മറയുമ്പോൾ
കൂട്ടാവുന്നത് എന്നും ഓർമകളാണ്..
ഓർമ്മകൾ ഒരു നരച്ച പുസ്തകമാണ് ..
അതിൽ ..
പ്രണയത്തിന്റെ ഇളം റോസ് പടർന്ന പേജുകൾ
സൌഹൃദങ്ങളുടെ ഹരിതവർണം കലർന്ന ചിലത്
പിന്നെ നഷ്ടങ്ങളുടെ ഇളം മഞ്ഞ
സ്വാതന്ത്ര്യത്തിന്റെ അകാശനീല
അങ്ങനെ അങ്ങനെ .........
ചിലപ്പോൾ ഓർമ്മകൾ മഴപോലെയാണ്
ഒരു ഉന്മദിനിയെപൊലെ അലറി
ഒരു പത്തുവയസ്സുകരിയെപോലെ ചിണുങ്ങി
അമ്മയെപോലെ തഴുകി .
ഇടക്ക് ഓർമ്മകൾ വേദനയാണ്
ഉണങ്ങാത്ത മുറിവാണ്
ഇഷ്ടപെട്ടവളുടെ നഷ്ടമാണ്
അവളുടെ തണുത്ത കാതിൽ മന്ത്രിച്ച
എന്റെ പ്രണയമാണ് ....
Subscribe to:
Posts (Atom)